അഡാഗ് മധ്യപ്രദേശില്‍ 70,000 കോടി മുടക്കും
ഖജുരാഹൊ: മധ്യപ്രദേശില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഡാഗ് 70,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അനില്‍ അംബാനി വെളിപ്പെടുത്തി.
വിവിധ രംഗങ്ങളിലായിരിയ്ക്കും ഈ നിക്ഷേപം. ഈ നിക്ഷേപത്തോടെ മധ്യപ്രദേശിലെ ഏറ്റവും വലിയ വ്യവസായ നിക്ഷേപകര്‍ അഡാഗായി തീരും. ഗ്ലോബല്‍ ഇന്‍വസ്റ്റേഴ്സ് സമിറ്റില്‍ സംസാരിയ്ക്കവേയാണ് അഡാഗ് ചെയര്‍മാനായ അനില്‍ അംബാനി ഇത് വ്യക്തമാക്കിയത്. വൈദ്യുതി, ഖനനം, സിമന്റ്, ടെലികമ്മ്യൂണിക്കേഷന്‍, കോള്‍ ബെഡ് മെഥേന്‍ തുടങ്ങിയ രംഗങ്ങളിലായിരിയ്ക്കും നിക്ഷേപം.
സംസ്ഥാനത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ബജറ്റ് തുക ഒരു ലക്ഷം കോടി രൂപയാണ്. അഡാഗ് ഇതേ കാലയളവില്‍ 70,000 കോടി രൂപ നിക്ഷേപിയ്ക്കുന്നത് ശ്രദ്ധേയമാണ്.
12,000 മെഗാവാട്ട് ശേഷിയുള്ള ഒരു വൈദ്യുതി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കും. ഏറ്റവും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിയ്ക്കുന്നതായിരിയ്ക്കും ഈ പദ്ധതിയെന്ന് അനില്‍ അംബാനി പറഞ്ഞു.












Click it and Unblock the Notifications