കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുകേഷിന്റെ ആന്റ്‌ലിയ ഫോബ്‌സ് പട്ടികയിലില്ല

  • By Lakshmi
Google Oneindia Malayalam News

Antlia
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കോടികള്‍ ചെലവിട്ടു നിര്‍മിച്ച വീടായ ആന്റ്‌ലിയ ലോകസമ്പന്നന്മാരുടെ ഭവനലിസ്റ്റില്‍ വരില്ലെന്ന് ഫോര്‍ബ്‌സ് മാഗസിന്‍.

വില്‍ക്കാനിട്ടിരിക്കുന്ന വീടുകളെ മാത്രമെ ഫോര്‍ബ്‌സിന്റെ പട്ടികയില്‍പ്പെടുത്തുകയുള്ളൂ എന്നതുതന്നെയാണിതിന് കാരണം. മുകേഷ് വീട് നിര്‍മ്മിച്ചിരിക്കുന്നത് വില്‍ക്കാന്‍ വേണ്ടിയല്ല കുടുംബത്തിനൊപ്പം താമസിക്കാന്‍ വേണ്ടിയാണ്.

ഫോര്‍ബ്‌സിന്റെ ഇതുവരെയുള്ള ലിസ്റ്റില്‍ വില്‍ക്കാനുള്ള വീടുകളെ മാത്രമെ പെടുത്തിയിട്ടുള്ളൂ. എന്നാല്‍ ലോകത്തിലെ ഏറ്റവും ആഡംബര പൂര്‍ണമായ ഒരു വീടാണ് ആന്റിലിയ എന്നതില്‍ സംശയമില്ലെന്നും ഫോര്‍ബ്‌സ് പറയുന്നു.

മുംബൈയില്‍ പണിതുയര്‍ത്തിയിരിക്കുന്ന ആന്റ്‌ലിയയ്ക്ക് 27 നിലകളുണ്ട്. ആന്റ്‌ലിയയുടെ പാലുകാച്ചല്‍ ചടങ്ങ് ഒക്ടോബര്‍ അവസാനവാരത്തില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ളവര്‍ അതിഥികളായിരിക്കുമെന്ന് ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക കോടീശ്വരന്‍മാരുടെ പട്ടികയില്‍ നാലാംസ്ഥാനത്തുള്ള മുകേഷ് അംബാനി 2014 ല്‍ ഒന്നാമതെത്തുമെന്നാണ് ഫോര്‍ബ്‌സിന്റെ നിഗമനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X