ടിസിഎസില്‍ 30000 പേര്‍ക്ക് കാമ്പസ് റിക്രൂട്ടമെന്റ്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 2010ല്‍ 30,000 പേരെ കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്.
2009ലെ 20,000 നിയമനങ്ങളെക്കാള്‍ 50 ശതമാനം കൂടുതല്‍ ആളുകളെ നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍പ്പേര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചതെന്ന് കമ്പനിയുടെ എച്ച്ആര്‍ വിഭാഗം തലവന്‍ അജയ് മുഖര്‍ജി പറഞ്ഞു.
2009ല്‍ കാമ്പസ് റിക്രൂട്ട്‌മെന്റിനായി 370 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് കമ്പനി സന്ദര്‍ശിച്ചത്. 2010ല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുമെന്നും അജയ് പറഞ്ഞു. നവംബറോടെ 2010ലെ കാമ്പസ് റിക്രൂട്ട്‌മെന്റ് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.
2010ല്‍ കമ്പനി മൊത്തം നിയമനങ്ങളുടെ എണ്ണം 50,000 ആയി ഉയര്‍ത്തും. നേരത്തേയിത് 30,000 ആയിരുന്നു. അമേരിക്കയില്‍ 1,000 പേരെക്കൂടി നിയമിക്കും. 2010ല്‍ രണ്ടക്ക വരുമാനവളര്‍ച്ചയാണ് കമ്പനിയുടെ പ്രതീക്ഷ.
ഐടി രംഗം മാന്ദ്യത്തില്‍ നിന്ന് കരകയറിയതോടെ മറ്റുകമ്പനികളിലെന്നപോലെ ടിസിഎസിലും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് ശക്തമായിട്ടുണ്ട്. സപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 14.1 ശതമാനമാണ് ടിസിഎസ്സിലെ കൊഴിഞ്ഞുപോക്ക്.
ഇതെത്തുടര്‍ന്ന്, സ്ഥാനക്കയറ്റം വേഗത്തിലാക്കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. തുടക്കക്കാര്‍ക്ക് പോലും യോഗ്യരാണെങ്കില്‍ വേഗം പ്രൊമോഷന്‍ നല്‍കാനാണ് തീരുമാനം. ഒപ്പം തന്നെ എല്ലാ പാദത്തിലും പ്രൊമോഷന്‍ നല്‍കും.












Click it and Unblock the Notifications