അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാവ്
ജയ്പൂര്‍: 2007ലെ അജ്മീര്‍ സ്‌ഫോടനക്കേസില്‍ ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെതിരേ രാജസ്ഥാന്‍ തീവ്രവാദ വിരുദ്ധ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ഇന്ദ്രേഷ് ഗൂഢാലോചന നടത്തിയെന്നു 806 പേജുളള കുറ്റപത്രത്തില്‍ എടിഎസ് ആരോപിയ്ക്കുന്നു.
അജ്മീരിലും മറ്റിടങ്ങളിലും ബോംബ് വയ്ക്കാന്‍ യോഗത്തില്‍ പങ്കെടുത്തവരെ ചുമതലപ്പെടുത്തിയതും ഇന്ദ്രേഷാണ്. 2005 ഒക്‌ടോബര്‍ 30നു ജയ്പുരിലെ എംഐ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്ത് സമാജ് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ആറോളം ആര്‍എസ്എസ് നേതാക്കള്‍ പങ്കെടുത്തുവെന്ന് വിശദീകരിയ്ക്കുന്നു. കേസിലെ മുഖ്യപ്രതികളായ സുനില്‍ ജോഷി, പ്രഗ്യാസിങ് ഠാക്കൂര്‍ എന്നിവര്‍ വ്യാജ പേരില്‍ ഗസറ്റ് ഹൗസില്‍ കടന്നതായും കുറ്റപത്രത്തില്‍ പറയുന്നു.
മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതിയാണു ഠാക്കൂര്‍. മുഖ്യപ്രതി സുനില്‍ ജോഷി മരിച്ചു. ആറു പ്രതികളില്‍ മൂന്നു പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലും രണ്ടു പേര്‍ ഒളിവിലുമാണ്.അതേസമയം തനിക്കെതിരേയുളള ആരോപണം നിഷേധിച്ച ഇന്ദ്രേഷ് തനിയ്‌ക്കെതിരെ നടക്കുന്ന്ത രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പറഞ്ഞു.
ആര്‍എസ്എസ്, അജ്മീര്‍ സ്‌ഫോടനം, പൊലീസ്, കുറ്റപത്രം












Click it and Unblock the Notifications