മുംബൈയില്‍ വിമാനങ്ങളുടെ കൂട്ടിയിടി
മുംബൈ: മുംബൈ വിമാനത്താവളത്തില്‍ രണ്ട് സ്വകാര്യ വിമാനങ്ങള്‍ ചെറിയതോതില്‍ കൂട്ടിയിടിച്ചു. ശനിയാഴ്ച കാലത്താണ് സംഭവം. ജെറ്റ് വിമാനത്തിനുള്ളില്‍ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല.
പുലര്‍ച്ചെ രണ്ടു മണിക്ക് ജെറ്റ് എയര്‍വേയ്‌സിന്റെയും കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങളാണ് തമ്മില്‍ ഉരസി കടന്നു പോയത്.
ടേക്ക് ഓഫിനായി റണ്‍വേയിലേയ്ക്ക് നീങ്ങിയ ജെറ്റ് എയര്‍വേയ്‌സിന്റെ മുംബൈ-മസ്‌ക്കറ്റ് വിമാനത്തിന്റെ ചിറക് തൊട്ടടുത്ത ബേയില്‍ നിര്‍ത്തിയിട്ട കിങ്ഫിഷര്‍ എയര്‍ലൈസിന്റെ വാലറ്റത്ത് തട്ടുകയായിരുന്നു.
സംഭവത്തെ കുറിച്ച് വിമാനത്താവള അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്,












Click it and Unblock the Notifications