രണ്ടു ദിവസം താജ് ഹോട്ടല്‍ ഒബാമയ്ക്കുമാത്രം

ഇന്ത്യ സന്ദര്‍ശനത്തിനിടെ നവംബര്‍ അഞ്ച്, ആറ് ദിവസങ്ങളില്‍ ഒബാമ താമസിക്കുക മുംബൈ ഭീകരാക്രമണത്തിന് വേദിയായ താജ് ഹോട്ടലില്‍ ആയിരിക്കും. ഹോട്ടലിലെ ഏതാണ്ട് മുഴുവന്‍ മുറികളും അധികൃതര്‍ ഒബാമയുടെ സന്ദര്‍ശനത്തിനായി ബുക് ചെയ്ത് കഴിഞ്ഞു.
പുറത്തുനിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മുറി നല്‍കില്ല. ഒബാമ താമസിക്കുന്ന സമയത്ത് പുറത്തുനിന്നുള്ളവര്‍ ഹോട്ടലില്‍ പ്രവേശിക്കരുതെന്ന് വൈറ്റ്ഹൗസിലെ സുരക്ഷാ വിഭാഗം സര്‍ക്കാറിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമാണ് സുരക്ഷ ഉറപ്പാക്കാന്‍ പുറത്തുനിന്നുള്ളവര്‍ക്ക് മുറി നല്‍കാതിരിക്കുന്നത്.
ഒബാമയ്‌ക്കൊപ്പം വരുന്ന ഉന്നതതലസംഘം ഇവിടത്തെ ഒബ്‌റോയ് ഹോട്ടല്‍, ഗ്രാന്റ് ഹയറ്റ്, ഐടിസി ഗ്രാന്റ് മറാത്ത എന്നീ ഹോട്ടലുകളിലായിരിക്കും താമസിക്കുക. ഒബാമയ്‌ക്കൊപ്പം അദ്ദേഹത്തിന് മാത്രമായി ഒരു പാചകക്കാരനുമുണ്ടാകും. ഇയാള്‍ പാകംചെയ്യുന്ന ഭക്ഷണം മാത്രമേ ഒബാമ കഴിയ്ക്കുകയുള്ളു.
ഒബാമയുടെ പത്‌നി മിഷേല്‍ ഒബാമ മുംബൈയിലെ ചുവന്നതെരുവായ കാമാത്തിപുരയില്‍ സന്ദര്‍ശനം നടത്തുമെന്നാണ് അറിയുന്നത്. ചില എന്‍ജിഒകളാണ് മിഷേലിനെ കാമാത്തിപുരയില്‍ സന്ദര്‍ശനം നടത്താന്‍ ക്ഷണിച്ചിരിക്കുന്നത്. ഒബാമയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളായി തയ്യാറായിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications