കാരാട്ടിനും പിണറായിക്കുമെതിരെ അപകീര്‍ത്തിക്കേസ്
കൊച്ചി: അപകീര്‍ത്തികരമായ വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട് , സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി ദക്ഷിണാമൂര്‍ത്തി എന്നിവര്‍ക്ക് എതിരെ ക്രൈം വാരിക ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
കേസ് നവംബര്‍ 6ന് പരിഗണിക്കുന്നതിനായി കോടതി മാറ്റിവെച്ചു. ലാവലിന്‍ കേസിനെ മുന്‍നിര്‍ത്തി പിണറായി വിജയന് എതിരെ താന്‍ നടത്തിയിട്ടുള്ള നിയമപോരാട്ടത്തിന്റെ പേരിലാണ് തുടര്‍ച്ചയായി അപകീര്‍ത്തികരമായ വാര്‍ത്തകള്‍ തനിക്ക് എതിരെ പ്രസിദ്ധീകരിച്ചതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.
പ്രകാശ് കാരാട്ടിന് തുടര്‍ച്ചയായി പരാതി അയച്ചിട്ടും മറുപടികിട്ടിയില്ല. ഈ സാഹചര്യത്തില്‍ ഉത്തരവാദിത്വം കാരാട്ടിനായിരിക്കുമെന്ന് അറിയിച്ചിരുന്നു. തുടര്‍ന്നാണ് കാരാട്ടിനെയും കേസില്‍ എതിര്‍കക്ഷിയാക്കിയിട്ടുള്ളത്.












Click it and Unblock the Notifications