Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നു

First phase of Kerala civic poll begins
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മറ്റു ജില്ലകളില്‍ 25 നാണ് വോട്ടെടുപ്പ്.

ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ പത്തു ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായാണ് പ്രാഥമിക കണക്ക്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആവേശം പ്രകടമാവുന്നത്. 16 ശതമാനം പേര്‍ ഇവിടെ വോട്ട് ചെയ്തു കഴിഞ്ഞു. കണ്ണൂരും പോളിങ് ബൂത്തുകളില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ചിഹ്നം മാറി അച്ചടിച്ചതുകാരണം തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം പഞ്ചായത്തിലെ കഴവൂര്‍ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചു. ഇവിടെ ഒക്‌ടോബര്‍ 25നായിരിക്കും വോട്ടെടുപ്പ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം പണിമുടക്കിയത് കാരണം ചിലയിടങ്ങളില്‍ പോളിങ് വൈകിയാണ് തുടങ്ങാനായത്.

ഏഴു ജില്ലകളിലെ 9221 വാര്‍ഡുകളിലെ 16,390 ബൂത്തുകളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുപ്പതിനായിരത്തോളം സ്ഥാനാര്‍ത്ഥികള്‍ ജനഹിതം തേടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+