Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉയര്‍ന്ന് പോളിങ്; കണ്ണൂരില്‍ അക്രമം

Kannur Map
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ടതിരഞ്ഞെടുപ്പ് അവസാനിച്ചു. ഏഴ് ജില്ലകളില്‍ നടന്ന തിരഞ്ഞെടുപ്പിലെ പ്രാഥമിക കണക്കുകളനുസരിച്ച് വോട്ടിങ് ശതമാനം എഴുപത് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണത്തേതിനെക്കാള്‍ കൂടുതലാണിത്.

തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് 57 ശതമാനം. ഏറ്റവും കൂടുതല്‍ പോളിങ് വയനാടാണ്. ഇവിടെ 75 ശതമാനത്തില്‍പരം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചു. കോഴിക്കോട് 75%, കാസര്‍കോട് 70%, കണ്ണൂര്‍ 73%, പത്തനംതിട്ട 71%, കൊല്ലം 65%. എന്നിങ്ങനെയാണ് പ്രാഥമിക കണക്കുകള്‍. നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടയിടങ്ങളില്‍ വൈകിട്ട് അഞ്ച് മണി കഴിഞ്ഞും തിരഞ്ഞെടുപ്പ് തുടരുന്നു. അവസാന കണക്കുകള്‍ പുറത്തുവരുന്നതോടെ വോട്ടിങ് ശതമാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കും.

ഇതിനിടെ ബൂത്തുപിടുത്തവും അക്രമവും നടന്ന കണ്ണൂരിലെ നാല് പോളിങ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു. പയ്യന്നൂര്‍ മാട്ടൂല്‍, പട്ടുവം, ഇരിക്കൂര്‍ എന്നിവിടങ്ങളിലെ ബൂത്തുകളില്‍ 25ന് വോട്ടിങ് നടക്കും.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഉത്തരമേഖലാ ഐജി., കണ്ണൂര്‍ ജില്ലാ കലക്ടര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി. പട്ടുവത്ത് ബാലറ്റ്‌പേപ്പറുകള്‍ തട്ടിയെടുത്ത സംഭവത്തിനുശേഷമാണ് പ്രതിപക്ഷ നേതാവ് പരാതി നല്‍കിയത്.

ബാലറ്റ് പേപ്പര്‍ തട്ടിയെടുക്കല്‍, ഏജന്റുമാരെ മര്‍ദ്ദിക്കല്‍ എന്നിവയ്ക്ക് പുറമെ പാനൂരിലും ആറളത്തും ബോംബ് സ്‌ഫോടനവും ഉണ്ടായിരുന്നു.

കണ്ണൂരില്‍ പലയിടത്തും അക്രമം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന വോട്ടെടുപ്പില്‍ പലയിടത്തും അക്രമം. ബൂത്തുപിടിത്തവും, ബോംബേറും പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടലും വ്യാപകമായി അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂരില്‍ അക്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തെ തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിയ്ക്കാന്‍ പൊലീസിന് തിരഞ്ഞെടുപ്പ ്കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ബൂത്തുപിടുത്തത്തെ തുടര്‍ന്ന് കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഏഴ്, എട്ട് ബൂത്തുകളില്‍ 25 ന് റീ പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇവിടെ ബൂത്തു പിടിത്തം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റീപോളിംഗ്. പട്ടുവത്തെ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല അക്രമികള്‍ അടിച്ചു തകര്‍ത്തു.

പയ്യന്നൂര്‍ നഗരസഭയിലെ 36 ാം വാര്‍ഡിലും അന്നേ ദിവസം റീ പോളിംഗ് നടക്കും. പട്ടുവത്തെ ഏഴ്, എട്ട് വാര്‍ഡുകളിലെ ബാലറ്റു പെട്ടികള്‍ സിപിഎം പ്രവര്‍ത്തകര്‍ തട്ടിയെടുത്തതായാണ്് പരാതി. ഇതേ തുടര്‍ന്ന് ഇവിടെ വോട്ടെടുപ്പ് നിര്‍ത്തിവിച്ചിരിക്കുകയാണ്.

പാനൂരില്‍ രണ്ടിടങ്ങളില്‍ ബോംബേറുണ്ടായി. മാക്കൂല്‍പീടികയില്‍ ആണ് ആദ്യം ബോംബേറുണ്ടായത്. എന്നാല്‍ രണ്ടു സംഭവങ്ങളിലും ആര്‍ക്കും പരുക്കില്ല.ഉച്ചയ്ക്കു ശേഷം ആറളത്തും തങ്ങള്‍പീടിയിലും ബോംബ് സ്‌ഫോടനം ഉണ്ടായി. ഭീതി പരത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമമാണിതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കണ്ണൂര്‍ കതിരൂരില്‍ മൂന്നു വാര്‍ഡുകളില്‍ യു.ഡി.എഫ് പോളിംഗ് ഏജന്റുമാര്‍ ബൂത്തുകളില്‍ നിന്ന് ഇറങ്ങിപ്പോയി. എല്‍.ഡി.എഫ് കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. യു.ഡി.എഫിന്റെ പരാതിയേ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.
ി. പയ്യന്നൂര്‍ നഗരസഭയിലെ 36 ാം വാര്‍ഡില്‍ 25ന് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചു. ഒരു ബൂത്തിലെ വോട്ടിംഗ് യന്ത്രം തല്ലിത്തകര്‍ത്തതിനേ തുടര്‍ന്നാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇത് ചെയ്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇരിക്കൂറില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥിയെ യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്.

കണ്ണൂര്‍ മുഴുക്കുന്ന് രണ്ടാം വാര്‍ഡിലെ ബൂത്തില്‍ പോളിംഗ് കുറച്ചുനേരത്തെക്ക് നിര്‍ത്തിവെച്ചു. എല്‍ഡിഎഫ്-യുഡിഎഫ്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റമുട്ടിയതിനേ തുടര്‍ന്നാണിത്. ചെറുകുന്ന് താവത്ത് വാര്‍ഡില്‍ സി.പി.എം മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

കാസര്‍ഗോഡും വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുണ്ട്. കാസര്‍ഗോട്ട് രണ്ടിടങ്ങളില്‍ പോളിംഗ് ഏജന്റുമാരെ തട്ടിക്കൊണ്ടുപോയതായാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+