Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് ചരിത്രവിജയം നേടും: പിണറായി

Pinarayi
കണ്ണൂര്‍: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കേരളം ചരിത്രവിധി സമ്മാനിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സംസ്ഥാനത്ത് എല്‍ഡിഎഫ് നേരത്തെതന്നെ വിജയം ഉറപ്പിച്ചിരുന്നു. ഇത്തവണ യൂഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍പ്പോലും വന്‍മുന്നേറ്റത്തിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്-പിണറായി പറഞ്ഞു.

കണ്ണൂരിലെ പിണറായിയില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വിജയന്‍.

തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഇടതുപക്ഷ മുന്നണി നില മെച്ചപ്പെടുത്തിയിരുന്നു. വോട്ടെടുപ്പിന്റെ തലേദിവസംപോലും ഇതിന്റെ ചലനങ്ങളാണ് ദൃശ്യമായത്.

എല്‍ഡിഎഫ് മുന്നോട്ടുവച്ച നയങ്ങളുടെയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെയും പൊതുവായ സ്വീകാര്യതയാണ് ഈ മുന്നേറ്റത്തിനു കാരണം. ഈ മുന്നേറ്റം അടുത്ത ഘട്ടം വോട്ടെടുപ്പിലും ഉണ്ടാകും-പിണറായി വിശ്വാസം പ്രകടിപ്പിച്ചു.

അതേസമയം ലോകസ്ഭാ തിരഞ്ഞെടുപ്പിലെ സ്ഥിതിവിശേഷം വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വര്‍ഗീയ കക്ഷികളുമായി കൂട്ടുചേര്‍ന്ന യുഡിഎഫിന് ഇത്തവണ വന്‍തിരിച്ചടി ഉണ്ടാകും. മതനിരപേക്ഷതയുടെ വിജയം കൂടിയാവും ഇത്തവണ എല്‍എഡിഎഫിന് ലഭിക്കാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പു വരുമ്പോള്‍ യുഡിഎഫ് കണ്ണൂര്‍ ജില്ലയെക്കുറിച്ച് വളരെയധികം കള്ളങ്ങള്‍ പടച്ചുവിടാറുണ്ട്. ഇത് ഒരു മനോരോഗമാണെന്നും പിണറായി പരിഹസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+