Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴയ്ക്കുപിന്നില്‍ ഗിരിയും ന്യൂനമര്‍ദ്ദവും

Climate Change
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്ക് പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ഗിരി ചുഴലിക്കാറ്റും കേരള-കര്‍ണാടക തീരത്ത് രൂപം കൊണ്ട് ന്യൂനമര്‍ദ്ദവുമാണെന്ന് റിപ്പോര്‍ട്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീശിയ ഗിരി വെള്ളിയാഴ്ച വൈകുന്നേരത്തോടെ മ്യാന്‍മര്‍ തീരത്തേയ്ക്ക് കടന്നിട്ടുണ്ട്. അന്തരീക്ഷത്തിലുണ്ടായ ഈ വ്യതിയാനങ്ങള്‍ കാരണം ഞായറാഴ്ച വരെ കേരളത്തില്‍ പ്രത്യേകിച്ചും വടക്കന്‍ കേരളത്തില്‍ കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്.

തെക്കന്‍ ജില്ലകളിലും ശക്തമല്ലാത്ത മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്ച കോഴിക്കോട് മാത്രം 11 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്. ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട്, ജില്ലകളിലെ വോട്ടെടുപ്പിനെ മഴ ബാധിക്കുമോയെന്ന ആശങ്കയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+