കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോംഗോയില്‍ വിമാനാപകടം ഉണ്ടാക്കിയത് മുതല

  • By Lakshmi
Google Oneindia Malayalam News

കോംഗോ: കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കിന്‍ഷാസയില്‍ നിന്ന് ബണ്ടുണ്ടുവിലേക്കു പോവുകയായിരുന്ന ഫില്‍എയര്‍ എയര്‍ലൈന്‍സിന്റെ എല്‍410 ടര്‍ബോജെറ്റ് വിമാനം തകര്‍ന്നതിന് കാരണം ഒരു മുതലയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 25നാണ് ബണ്ടുണ്ടു വിമാനത്താവളത്തിനു സമീപം വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ 21പേരായിരുന്നു മരിച്ചത്. ഫ്രാന്‍സില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഷോണ്‍ ആഫ്രിക്കി എന്ന ഫ്രഞ്ച് വാരിക നടത്തിയ അന്വേഷണത്തിലാണ് അപകടകാരണം മുതലയാണെന്ന് കണ്ടെത്തിയത്.

വിമാനം ബണ്ടുണ്ടു വിമാനത്താവളത്തില്‍ ഇറങ്ങാന്‍ താഴ്ന്നു തുടങ്ങുമ്പോള്‍ വിമാനത്തിന്റെ തറയിലൂടെ ഇഴഞ്ഞുവരുന്ന മുതലയെ ഒരു എയര്‍ഹോസ്റ്റസ് കാണുകയായിരുന്നു. നിലവിളിച്ചുകൊണ്ട് രക്ഷയ്ക്കായി കോക്പിറ്റിലേയ്ക്ക് ഓടിയ ഇവര്‍ ഓട്ടത്തിനിടെ യാത്രക്കാരെ ഇക്കാര്യം അറിയിച്ചു.

എയര്‍ഹോസ്റ്റസിനു പിന്നാലെ യാത്രക്കാരും കോക്പിറ്റിലേയ്ക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. യാത്രക്കാര്‍ കൂട്ടത്തോടെ മുന്‍ഭാഗത്തേക്കു നീങ്ങിയതോടെയുണ്ടായ ഭാരവ്യത്യാസത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അന്തരീക്ഷത്തില്‍ പമ്പരംപോലെ കറങ്ങിയ വിമാനം റണ്‍വേയ്ക്കുമപ്പുറം ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ വീടിന്റെ മീതെ വീണു തകര്‍ന്നു. പൈലറ്റും കോപൈലറ്റും എയര്‍ഹോസ്റ്റസും പിന്നെ പതിനേഴു യാത്രക്കാരും തല്‍ക്ഷണം മരിച്ചു. രക്ഷപ്പെട്ടത് മുതലയും പിന്നെ ഒരു യാത്രക്കാരനും മാത്രമായിരുന്നു.

ആശുപത്രിക്കിടക്കയില്‍ മരണത്തിനു തൊട്ടുമുമ്പ് മുതലക്കാര്യം അന്വേഷകരെ അറിയിച്ചതും ഇദ്ദേഹം തന്നെയായിരുന്നു.

യാത്രക്കാരിലാരോ ഒരു വമ്പന്‍ കാന്‍വാസ് ബാഗിനുള്ളില്‍ മുതലയെ ഒളിപ്പിച്ചു കടത്തുകയായിരുന്നു എന്നാണു കരുതുന്നത്. വിമാനം താഴേക്കിറങ്ങുമ്പോള്‍ നിരങ്ങി നീങ്ങിയ ബാഗില്‍ നിന്ന് മുതല പുറത്തു കടന്നതാവാം. ആഫ്രിക്കയിലെ മുതല ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ഇറച്ചിക്ക് യൂറോപ്പില്‍ പാരീസു പോലെയുള്ള നഗരങ്ങളില്‍ വന്‍ ഡിമാന്‍ഡാണ്.

ഇന്ധനം തീര്‍ന്നതിനാലാണ് വിമാനം തകര്‍ന്നത് എന്നായിരുന്നു ആദ്യവാര്‍ത്തകള്‍. എന്നാല്‍ അപകട സ്ഥലത്തു നടത്തിയ പരിശോധനയില്‍ ഇതു ശരിയല്ലെന്നു വ്യക്തമായിരുന്നു.

ലാന്‍ഡിങ്ങിനു തൊട്ടുമുമ്പ് യാത്രക്കാര്‍ കോക്പിറ്റിനടുത്തേക്ക് നീങ്ങിയതിനാല്‍ ബാലന്‍സ് തെറ്റി എന്ന അവ്യക്തമായ റിപ്പോര്‍ട്ട് പിന്നാലെയുണ്ടായിരുന്നു. ആഫ്രിക്കയിലെ എയര്‍ലൈനുകളുടെ സംഘടനയായ സിപിടിഎ നിര്‍ദേശിച്ചതനുസരിച്ചു നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഷോണ്‍ ആഫ്രിക്കി വാരികയ്ക്ക് ചോര്‍ന്നു കിട്ടുകയായിരുന്നു.

അപകടമുണ്ടായ ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ മുതലയലെ വെട്ടിക്കൊല്ലുകയായിരുന്നുവത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X