പാക്കുമായുള്ള ബന്ധം ഇന്ത്യയുടെ ചെലവിലല്ല
വാഷിങ്ടണ്‍: പാക് സര്‍ക്കാരുമായുള്ള ബന്ധം ഇന്ത്യയുടെ ചെലവിലല്ലെന്ന് അമേരിക്ക. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പിജെ ക്രൗലിയാണ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയുമായുള്ള ബന്ധവും പാക്കിസ്ഥാന്റെ ചെലവിലല്ല. ഇന്ത്യയും പാക്കിസ്ഥാനും പരമാധികാര രാജ്യങ്ങളാണ്. പാക്കിസ്ഥാനു നല്‍ക്കുന്ന യുഎസ് സഹായം തീവ്രവാദ പ്രവര്‍ത്തങ്ങള്‍ നേരിടാനുള്ള പരിശീലനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2.29 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം പാക്കിസ്ഥാനു നല്‍കിയത് ഇന്ത്യയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.












Click it and Unblock the Notifications