സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയ ബീച്ചില്‍ കുളിയ്ക്കാനിറങ്ങിയ ഇരുപതുകാരനായ യുവാവ് സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ സര്‍ഫിങിലേര്‍പ്പെട്ടിരിയ്ക്കുമ്പോഴാണ് അപകടം. സംഭവത്തെത്തുടര്‍ന്നു ബീച്ച് 72 മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. ആറു മീറ്റര്‍ നീളമുള്ള സ്രാവാണ് ആക്രമണം നടത്തിയതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഏത് ഇനത്തില്‍പ്പെട്ട സ്രാവാണ് ആക്രമിച്ചതെന്ന കാര്യവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
2008ല്‍ ഇതേ ബീച്ചില്‍ 66കാരന് സ്രാവിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.












Click it and Unblock the Notifications