കണ്ണൂര്‍: കോടിയേരിക്കും പങ്കെന്ന് മുല്ലപ്പള്ളി

അക്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടും സുരക്ഷ ഉറപ്പുവരുത്താഞ്ഞത് എന്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുല്ലപ്പള്ളി സംസ്ഥാന ആഭ്യന്തര മന്ത്രിയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
ഹൈക്കോടതി കൂടി പ്രകടിപ്പിച്ച ഉത്കണ്ഠ മാത്രമാണ് കഴിഞ്ഞ ദിവസം പങ്കുവെച്ചത്. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളില്‍ ക്യാമറയും പോലീസ് സന്നാഹവും ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ല. പോളിങ് ഓഫീസര്‍മാര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കണ്ണൂരില്‍ തിരഞ്ഞെടുപ്പിനിടെ അക്രമം ഉണ്ടാകുമെന്ന് വസ്തുനിഷ്ഠമായ വിവരം ലഭിച്ചിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications