ബലാത്സംഗ ശ്രമം: പിതാവിനെ മകള്‍ കൊന്നു
നാഗ്പൂര്‍: ബലാത്ക്കാരം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ അടിച്ചു കൊന്നു. നാഗ്പൂരിലെ ബോറിയില്‍ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. 15 കാരിയായ കുട്ടി സ്‌ക്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സംഭവം.
പെണ്‍കുട്ടിയുടെ പിതാവ് സതീഷ് ജറോണ്‍ഡെ കുട്ടിയെ വീട്ടില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. ക്രുദ്ധയായ പെണ്‍കുട്ടി കൈയ്യില്‍ കിട്ടിയ പാര കൊണ്ട് സതീഷിന്റെ തലയ്ക്കടിക്കുകയായിരുന്നു. 47കാരനായ പിതാവ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കടയില്‍ നിന്ന് മടങ്ങി വന്ന കുട്ടിയുടെ രണ്ടാനമ്മ പൊലീസില്‍ പരാതിപ്പെടുകയും കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊല്ലപ്പെട്ട സതീഷിനു ആറോളം സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അഞ്ച് സ്ത്രീകളെ വിവാഹം ചെയ്തിട്ടുണ്ടെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ കൈലാഷ് ടാങ്കര്‍ പറഞ്ഞു.
സതീഷിന്റെ മൂന്നാമത്തെ ഭാര്യയില്‍ ഉള്ള മകളാണ് പ്രതി. ഈ ഭാര്യയെ സതീഷ് കൊലപ്പെടുത്തിയതാണെന്ന ആരോപണം നേരത്തെയുണ്ട്.












Click it and Unblock the Notifications