രണ്ടാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച
തിരുവനന്തപുരം: തിങ്കളാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പു നടക്കുന്ന ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ വോട്ടിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഉച്ചയോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്.
ഈ ജില്ലകളില്‍ ശനിയാഴ്ച വൈകിട്ടോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് കൊടിയിറങ്ങിയിരുന്നു. ഞായറാഴ്ച നിശ്ശബ്ദ പ്രചാരണത്തിന്റെയും വോട്ട് ഉറപ്പിക്കുന്നതിന്റെയും ദിനമാണ്.
698 തദ്ദേശ സ്ഥാപനങ്ങളിലേക്കായി 12,374 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ 1.23 കോടി വോട്ടര്‍മാര്‍ ബൂത്തിലെത്തും. ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്താണ് 23.25 ലക്ഷം. കുറവ് ഇടുക്കിയില്‍8.24 ലക്ഷം.












Click it and Unblock the Notifications