അയ്യപ്പന്‍ അനാഥ ശവമല്ല: അഴീക്കോട്

നാട്ടില്‍ നടപ്പില്ലാത്ത സംഭവമാണിത്. ഒരു വ്യക്തി മരിച്ചാല്‍ ആ വ്യക്തിയോടു ചെയ്യുന്ന ഏറ്റവും വലിയ ബഹുമാനം ശവശരീരം എത്രയും വേഗം മണ്ണിനോടു ചേര്‍ക്കുക എന്നതാണ്. അടുത്ത ബന്ധുക്കള്‍ നാട്ടിലില്ലെങ്കില്‍ പോലും അവര്‍ക്കു വേണ്ടി കാത്തിരിക്കുന്നതിന് അതിരുണ്ട്. ഇവിടെ ഭാവനാ സൃഷ്ടമായ ചില അസൗകര്യങ്ങള്‍ പറഞ്ഞു നീട്ടിവക്കുന്നതു മൃതദേഹത്തോടു കാണിക്കുന്ന അക്ഷന്തവ്യമായ അപരാധമാണ്. ഇത് ഒരിക്കലും പൊറുക്കാന്‍ കഴിയില്ല.
ഒരു അനാഥ ശവത്തോടു കാണിക്കുന്നതു പോലുളള ക്രൂരതയാണിത്. അയ്യപ്പന്‍ അനാഥനാണെന്നു സര്‍ക്കാര്‍ ധരിക്കരുത്. കേരളത്തിലെ മുഴുവന്‍ എഴുത്തുകാരും വായനക്കാരും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ്. താന്‍ രാഷ്ട്രീയമല്ല പറയുന്നതെന്നും അഴീക്കോട് തൃശൂരില്‍ പറഞ്ഞു.












Click it and Unblock the Notifications