Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏഴ് ജില്ലകളില്‍ പോളിംഗ് ശതമാനം 75

75% turnout in Kerala civic polls‎
തിരുവനന്തപുരം: ഒക്ടോബര്‍ 23 ശനിയാഴ്ച കേരളത്തിലെ ഏഴ് ജില്ലകളില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 75.72 ശതമാനംപേര്‍ വോട്ടുരേഖപ്പെടുത്തിയതായാണ് ശനിയാഴ്ച വൈകി കിട്ടിയ വിവരം. എന്നാല്‍ ശരിയ്ക്കും ക്രോഡീകരിച്ച കണക്കുകള്‍ ഞായറാഴ്ചയേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്ന് ലഭിയ്ക്കകയുള്ളൂ.

25 തിങ്കളാഴ്ചയാണ് രണ്ടാഘട്ട പോളിംഗ്. അത് കൂടി കഴിയുമ്പോള്‍ പോളിംഗ് ശതമാനത്തില്‍ കാര്യമായ മാറ്റം ഉണ്ടാവുമെന്ന് കരുതുന്നില്ല. ആദ്യ ഘട്ടത്തിലെ കനത്ത പോളിംഗ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലക്കാര്‍ക്കും പ്രചോദനമായേയ്ക്കും.

ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്ന ജില്ലകളില്‍ 2005-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ശരാശരി പോളിങ് ശതമാനം 61.47 ആയിരുന്നു. 62.04 ആയിരുന്നു2005 ല്‍ സംസ്ഥാനത്തെ ആകെ ശരാശരി പോളിംഗ് ശതമാനം.

2009 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 73.35 ശതമാനമായിരുന്നു പോളിങ്.

വയനാട് ജില്ലയിലാണ് ഏറ്റവും കനത്ത പോളിങ്- 81.1 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്തും - 67.35 ശതമാനം. ഇവിടങ്ങളില്‍ 2005-ല്‍ യഥാക്രമം 63-ഉം 52.87 ശതമാനവുമായിരുന്നു.

മറ്റു ജില്ലകളിലെ ഇപ്പോഴത്തെയും 2005 ലെയും പോളിങ് ശതമാനം ഇപ്രകാരം: കാസര്‍കോട് (77-66), കണ്ണൂര്‍ (80-67), കോഴിക്കോട്(77.51-59.92), കൊല്ലം (73.65-59.5), പത്തനംതിട്ട (71-62).

ശനിയാഴ്ച വോട്ടെടുപ്പ് നടന്ന കോര്‍പ്പറേഷനുകളിലും ഏറ്റവും കുറഞ്ഞ പോളിങ് തിരുവനന്തപുരം കോര്‍പ്പറേഷനിലാണ്. 59.7 ശതമാനം. കൊല്ലത്ത് 68ഉം, കോഴിക്കോട്ട് 68.48 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി.

നഗരസഭകളിലെ പോളിങ് ശതമാനം. തിരുവനന്തപുരം ജില്ല- നെയ്യാറ്റിന്‍കര (74.13), നെടുമങ്ങാട് (74.93), ആറ്റിങ്ങല്‍ (72.29), വര്‍ക്കല (71.66).

കൊല്ലം- പുനലൂര്‍ (75.62), പരവൂര്‍ (73.62), കരുനാഗപ്പള്ളി (79.09).
കോഴിക്കോട്-വടകര (81.27), കൊയിലാണ്ടി (78.19), വയനാട്-കല്പറ്റ (78.4).
കാസര്‍കോട്-കാഞ്ഞങ്ങാട് (79.46), കാസര്‍കോട് (73.38), നീലേശ്വരം (79).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+