Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ അക്രമം: ആസൂത്രണം ചെയ്തത് യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ ഉണ്ടായ അക്രമങ്ങള്‍ യുഡിഎഫ് ആസൂത്രണം ചെയ്തതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍

തിരഞ്ഞെടുപ്പ് അന്തരീക്ഷം മോശമാണെന്ന് വരുത്താന്‍ വേണ്ടിയാണ് യുഡിഎഫ് അക്രമം നടത്തിയത്. ഇതിനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെതന്നെ നടത്തിയിരുന്നുവെന്നും പിണറായി ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ റീ പോളിങിന് ഉത്തരവിട്ട പോളിങ് ബൂത്തുകളില്‍ അക്രമം നടത്തിയത് യുഡിഎഫുകാരണെന്ന് പിണറായി പറഞ്ഞു. പട്ടുവത്തും മാട്ടൂലിലും അക്രമം നടത്തിയത് ലീഗുകാരാണ്. അക്രമങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. വയലാര്‍ രവിക്കും ഇതില്‍ പങ്കുണ്ട്, ഇക്കാര്യം നേരത്തെ മുല്ലപ്പള്ളിയെ അറിയിച്ചിരുന്നു. സാധാരണ കോണ്‍ഗ്രസുകാരനെന്ന നിലയില്‍ ഇത് നടപ്പാക്കാനാണ് മുല്ലപ്പള്ളി ശ്രമിച്ചതെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

സമാധാനപരമായി വോട്ടുചെയ്യാന്‍ പറ്റില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന അപക്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരില്‍ അക്രമം നടക്കുമെന്ന് വിവരം ലഭിച്ചിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. അങ്ങനെ അക്രമം നടക്കുമെന്ന് അറിഞ്ഞിട്ട് ആ വിവരം എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിയില്ലെന്ന് പിണറായി ചോദിച്ചു. അതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് അക്രമം നടക്കുമെന്നാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ മുല്ലപ്പള്ളിയെ അറിയിച്ചത്.

കേന്ദ്ര സേനയെ വിന്യസിക്കേണ്ട പ്രശ്‌നങ്ങള്‍ കണ്ണൂരിലില്ല. കണ്ണൂരിലെ അക്രമങ്ങള്‍ ബോധപൂര്‍വം ഉണ്ടാക്കുന്നതാണ്. കേന്ദ്രസേന ഇല്ലാത്തതുകൊണ്ടാണ് അക്രമങ്ങള്‍ ഉണ്ടായതെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്നും പിണറായി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+