Get Updates
Get notified of breaking news, exclusive insights, and must-see stories!

തെളിവുകള്‍ ഹാജരാക്കൂ, കോടിയേരിയുടെ വെല്ലുവിളി

Kodiyeri Balakrishnan
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ നടന്ന അക്രമങ്ങളില്‍ തനിക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കാന്‍ സംസ്ഥാന ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെ വെല്ലുവിളിച്ചു. കണ്ണൂരില്‍ പരക്കെ അക്രമം നടത്തിയത് യുഡിഎഫുകാരാണെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് പോളിങ് ശതമാനം വര്‍ധിച്ചത് വോട്ടര്‍മാര്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ അവസരമുണ്ടായതിന്റെ തെളിവാണ്്. കണ്ണൂരില്‍ അക്രമം നടക്കുമെന്ന് നേരത്തെ അറിയാമായിരുന്നെങ്കില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുപോലെ എന്തുകൊണ്ട് ചെയ്തില്ലെന്നും കോടിയേരി ചോദിച്ചു.

കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. യുഡിഎഫ് അക്രമത്തെ വെള്ളപൂശാന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ രംഗത്ത് വന്നത് ശരിയായ നടപടിയല്ല. ഉണ്ടയില്ലാ വെടിവെയ്ക്കുന്നത് മുല്ലപ്പള്ളി നിര്‍ത്തം.

തിരഞ്ഞെടുപ്പ് കമ്മീഷനാണ് പൊലീസിനെ വിന്യസിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരല്ല ഇക്കാര്യം തീരുമാനിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+