നാദാപുരത്ത് 3 ദിവസത്തേക്ക് നിരോധനാജ്ഞ
കോഴിക്കോട്: ശനിയാഴ്ച നടന്ന ആദ്യഘട്ട തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അക്രമം ഉണ്ടായ കോഴിക്കോട് നാദാപുരത്ത് ജില്ലാ കളക്ടര്‍ മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് നാദാപുരത്ത് സിപിഎം-ലീഗ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തിനിടെ ഉണ്ടായ ബോംബേറില്‍ മുസ്‌ളീം ലീഗ് സൂപ്പി നരിക്കാട്ടേരി , ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.പി.സൂപ്പി എന്നിവരുള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബ് ആക്രമണവും ഉണ്ടായി.
ആക്രമണത്തില്‍ പ്രതിഷേധിച്ച് രാവിലെ ആറ് മണി മുതല്‍ മുതല്‍ വൈകിട്ട് ആറു വരെ നാദാപുരം നിയോജക മണ്ഡല പരിധിയില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.












Click it and Unblock the Notifications