അധ്യാപിക വഴക്കു പറഞ്ഞതിന് തൂങ്ങിമരിച്ചു
കഴക്കൂട്ടം: ടീച്ചര്‍ വഴക്ക് പറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. പോത്തന്‍കോട്, വാളക്കുഴി, അനീഷ്ഭവനില്‍ സുധീഷ്‌കുമാ (17)റാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. ഒരു അധ്യാപിക മാനസികമായി പീഡിപ്പിച്ചതുമൂലമാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയിട്ടുള്ള ആത്മഹത്യാ ക്കുറിപ്പ് പോത്തന്‍കോട് പോലീസ് കണ്ടെടുത്തു.
അയിരൂപ്പാറ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്. രണ്ടാഴ്ചയ്ക്ക് മുന്‍പ് സുധീഷിനെ സ്‌കൂളില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച സ്‌കൂളില്‍ തിരികെ കയറ്റിയിരുന്നു.
അധ്യാപികയുടെ നിരന്തര പീഡനമാണ് സുധീഷിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും സഹപാഠികളും ആരോപണമുയര്‍ത്തിയിട്ടുണ്ട്. പോത്തന്‍കോട് പോലീസ് കേസെടുത്തു.












Click it and Unblock the Notifications