Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് അക്രമംനടത്തി -എല്‍ഡിഎഫ്

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിവസം കണ്ണൂരില്‍ അക്രമം നടത്തിയത് കോണ്‍ഗ്രസ് - ലീഗ് പ്രവര്‍ത്തകരാണെന്ന് ഇടതു ജനാധിപത്യ മുന്നണി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

യുഡിഎഫ് അക്രമം കാരണം വോട്ടിംഗ് തടസപ്പെട്ട നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇടതു മുന്നണി നേതാക്കള്‍ പറഞ്ഞു.

ഇരിക്കൂര്‍ പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍ റഹ്മാനിയ സ്‌കൂളിലെ പോളിങ് ബൂത്ത്, പട്ടുവം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ അരിയില്‍ ഈസ്റ്റ് യു.പി. സ്‌കൂളില്‍ പ്രവര്‍ത്തിച്ച 1, 2 ബൂത്തുകള്‍, പയ്യന്നൂര്‍ നഗരസഭയിലെ 36-ാം ബൂത്ത് എന്നിവിടങ്ങളിലാണ് എല്‍.ഡി.എഫ്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.

പയ്യന്നൂരില്‍ ബാലറ്റ് യന്ത്രം തകര്‍ത്തു. മാട്ടൂല്‍ പഞ്ചായത്തിലെ 12-‍ാം വാര്‍ഡില്‍ റിട്ടേണിങ് ഓഫീസറെ ആക്രമിക്കുകയും ബാലറ്റ് പെട്ടി തട്ടിയെടുക്കുകയും ചെയ്തു. ഇരിക്കൂര്‍, ചപ്പാരപ്പടവ്, ചെറുകുന്ന് പഞ്ചായത്തുകളില്‍ വന്‍ തോതില്‍ അക്രമം നടത്തി. ആറളത്ത് ബോംബെറിഞ്ഞതിന് പിന്നിലും യു.ഡി.എഫ്. ആണെന്ന് നേതാക്കള്‍ ആരോപിച്ചു. നേരത്തെ ലീഗ് നേതാവിന്റെ പറമ്പില്‍നിന്ന് പോലീസ് പിടിച്ചെടുത്ത ബോംബിന്റെ ബാക്കിയാണ് ആറളത്ത് ഉപയോഗിച്ചത്. യു.ഡി.എഫിന് കടന്നുചെല്ലാനാവാത്ത കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ്. അക്രമം എന്ന വ്യാജ പ്രചരണം നടത്തി അവിടേയ്ക്ക് പോലീസിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിയ്ക്കുകയായിരുന്നു. എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു.്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കള്ളവോട്ടും ബൂത്ത്പിടിത്തവും നടന്ന തിരഞ്ഞെടുപ്പാണിതെന്നും ഐക്യമുന്നണി നേതാക്കള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+