കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്പത് ബൂത്തില്‍ റീ പോളിങ് വേണം -യുഡിഎഫ്

  • By Ajith Babu
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ തോതില്‍ ബുത്ത് പിടിത്തം നടന്നെന്ന് യുഡിഎഫ് ആരോപിച്ചു. ഈ ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഐക്യ ജനാധിപത്യ മുന്നണി നേതൃത്ത്വം ആവശ്യപ്പെട്ടിരിയ്ക്കുകയാണ്.

ബൂത്ത് പിടിത്തം നടന്ന കേന്ദ്രങ്ങളില്‍ കേന്ദ്ര സേനയുടെയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഐക്യമുന്നണിയിടെ ആവശ്യം. ഇങ്ങനെ പോളിങ് നടത്തിയാല്‍ പകുതിയിടത്തെങ്കിലും എല്‍.ഡി.എഫിന് ജയിക്കാനവുമത്രെ. ഇതുണ്ടായില്ലെങ്കില്‍ ജില്ലയിലെ യു.ഡി.എഫ്. സംവിധാനം പിരിച്ചുവിടാന്‍ തയ്യാറാണെന്നാണ് നേതാക്കള്‍ പറയുന്നത്.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ 1, 2, 5 വാര്‍ഡുകള്‍, വേങ്ങാട് പഞ്ചായത്തിലെ 10, 14, കുന്നോത്തുപറമ്പ് പഞ്ചായത്തിലെ 14, കതിരൂര്‍ പഞ്ചായത്തിലെ 1, 4, 15, ആറളം പഞ്ചായത്തിലെ 14, 15, 16 മലപ്പട്ടം പഞ്ചായത്തിലെ 6, 7, ചിറ്റാരിപ്പറമ്പ്പഞ്ചായത്തിലെ 12, 13, കല്ല്യാശ്ശേരി പഞ്ചായത്തിലെ 3, 16, 17, 18, മാങ്ങാട്ടിടം പഞ്ചായത്തിലെ 15, കൂടാളി പഞ്ചായത്തിലെ 2, 3, ചെങ്ങളായി പഞ്ചായത്തിലെ 17, ഏരുവേശി പഞ്ചായത്തിലെ 7, 8, കണിച്ചാര്‍ പഞ്ചായത്തിലെ 7, 6, ആറളത്തെ 14, 15, പായം പഞ്ചായത്തിലെ 1, 4, 5, മൊകേരി പഞ്ചായത്തിലെ 10, 14, അഴീക്കോട് പഞ്ചായത്തിലെ 4, 20, പയ്യന്നൂര്‍ നഗരസഭയിലെ 36, 40, 15 വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് റീ പോളിങ് ആവശ്യപ്പെട്ട് യു.ഡി.എഫ്. പരാതി നല്‍കിയത്.

സിപഎം ഗ്രാമങ്ങളില്‍ തന്നെ ബൂത്ത് പിടിച്ച് അവിടെ മറ്റ് പാര്‍ട്ടികള്‍ക്ക് കടന്ന് കയറ്റം നടത്താനായിട്ടില്ലെന്ന് കാണിയ്ക്കാന്‍ പാര്‍ട്ടി ശ്രമിയ്ക്കുകയാണ്. കോണ്‍ഗ്രസ് ആരോപിച്ചു.

ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കള്ളവോട്ടും ബൂത്ത്പിടിത്തവും നടന്ന തിരഞ്ഞെടുപ്പാണിതെന്നും ഐക്യമുന്നണി നേതാക്കള്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X