ഇനി 2 ലക്ഷം രൂപയുടെ ഓഹരി അപേക്ഷിയ്ക്കാം
മുംബൈ: ചെറുകിട നിക്ഷേപകര്‍ക്ക് ഇനി ഐപിഒയില്‍ രണ്ട് രക്ഷം രൂപയ്ക്കുള്ള ഓഹരിയ്ക്ക് അപേക്ഷിയ്ക്കാം. നേരത്തെ ഉണ്ടായിരുന്ന നിബന്ധന സെബി മാറ്റിയതുകൊണ്ടാണ് ഇത് സാദ്ധ്യമാവുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഈ വ്യത്യാസം വരുത്തുന്നത്.
രൂപയ്ക്കുണ്ടാവുന്ന മൂല്യ ശോഷണം കണക്കിലെടുത്താണ് ഈ മാറ്റം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പണ പെരുപ്പം 12 ശതമാനം ആയിട്ടുണ്ട്.
ഈ നിര്‍ദ്ദേശം നടപ്പിലായാല്‍ ഐപിഒകളില്‍ ഉണ്ടാവുന്ന അപേക്ഷകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയും. ഇപ്പോള്‍ പല പലരും ബന്ധുക്കളുടെ പേരില്‍ അപേക്ഷിയ്ക്കാറുണ്ട്. എന്നാല്‍ ഈ മാറ്റം ചെറുകിട നിക്ഷേപകര്‍ക്കല്ല പകരം പണക്കാരായ നിക്ഷേപകര്‍ക്കായിരിയ്ക്കും ഗുണം ചെയ്യുക എന്നാണ് ചിലരുടെ വാദം.
ഐപിഒകള്‍ നടത്തുമ്പോള്‍ 35 ശതമാനം ഓഹരികളാണ് ചെറുകിട നിക്ഷേപകര്‍ക്ക് കിട്ട
ുന്നത്. ഇത് കൂട്ടണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications