വനിതാ കോച്ചില്‍ കയറിയാല്‍ പുരുഷന് പിഴ

ഒക്ടോബര്‍ 26 ചൊവ്വാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. കര്‍വ്വ ചൗത്ത്് ആഘോഷമടുത്തതിനെത്തുടര്‍ന്ന് മെട്രോയില്‍ യാത്രക്കാരുടെ തിരക്കുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ചെക്കിങ് സ്‌ക്വാഡിന്റെ പരിശോധനകളും കര്‍ശനമാക്കും.
ഓരോ തീവണ്ടികളിലും സ്‌ക്വാഡ് പരിശോധന നടത്തും. പരിശോധനയില്‍ ഏതെങ്കിലും പുരുഷന്‍ വനിതാ കോച്ചില്‍ യാത്രചെയ്യുന്നത് കണ്ടാല്‍ കയ്യോടെ പിടികൂടുകയും പിഴ ഈടാക്കുകയും ചെയ്യും.
മദ്യപിച്ച് യാത്രചെയ്യുക, മറ്റുയാത്രക്കാരെ ശല്യം ചെയ്യുക. തീവണ്ടികളിലെ വസ്തുക്കള്‍ നശിപ്പിക്കുക, കോച്ചില്‍ തുപ്പുക, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും സ്‌ക്വാഡ് നടപടിയെടുക്കും.
2008 നവംബര്‍ മുതല്‍ 2010 സെപ്റ്റംബര്‍ വരെ ഇത്തരം പ്രശ്‌നങ്ങളുണ്ടാക്കിയ യാത്രക്കാരില്‍ നിന്നും പിഴയിനത്തില്‍ 16.41 ലക്ഷം രൂപയാണ് പിഴയിനത്തില്‍ മൊബൈല്‍ സ്‌ക്വാഡ് ഈടാക്കിയത്.












Click it and Unblock the Notifications