Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിനെതിരെ ശിവസേന ഒപ്പുശേഖരിയ്ക്കുന്നു

Rahul Gandhi
മുംബൈ: എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി ബിഹാര്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ മുന്‍നിര്‍ത്തി ശിവസേന ഡോംബിവ്‌ലിയില്‍ ഒപ്പുശേഖരണം ആരംഭിച്ചു.

മുംബൈയുടെ വികസനത്തിന് ബിഹാറികളും സംഭാവന നല്‍കിയിട്ടുണ്ടെന്ന രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെയാണ് കല്യാണ്‍ ഡോംബിവ്‌ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ മറാഠി വോട്ടുകളുടെ ഏകീകരണത്തിനായി ശിവസേന പുതിയ തന്ത്രം പുറത്തെടുത്തിരിക്കുന്നത്.

ശിവസേനാ എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലാണ് രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തെ മുന്‍നിര്‍ത്തി പ്രചാരണവും ഒപ്പുശേഖരണവും ആരംഭിച്ചിട്ടുള്ളത്.

മഹാരാഷ്ട്രയ്ക്ക് ആരാണ് സംഭാവന നല്‍കിയിട്ടുള്ളത്. തിലകനോ, അഗാര്‍ക്കറോ അതോ ബിഹാറികളോ, രാഹുല്‍ഗാന്ധിയുടെ മറാഠിവിരുദ്ധ വികാരത്തിനെതിരെ പ്രതികരിക്കുക- എന്നിങ്ങനെ എഴുതിയ ബോര്‍ഡുകളാണ് ശിവസേന സ്ഥാപിച്ചിരിക്കുന്നത്.

തെരുവില്‍ സ്ഥാപിച്ച ബോര്‍ഡിലാണ് ഒപ്പുശേഖരണം നടക്കുന്നത്. ഓരോ ബോര്‍ഡിന് ചുറ്റുംനിന്ന് നൂറുകണക്കിന് ശിവസേന പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിക്കെതിരെ മുദ്രാവാക്യം മുഴക്കിയാണ് പൊതുജനങ്ങളില്‍നിന്ന് ഒപ്പുശേഖരണം നടത്തുന്നത്.

മഹാരാഷ്ട്രയുടെ സാമ്പത്തിക ഉന്നമനത്തിന് ബിഹാറികളുടെ ഭാഗത്തുനിന്നുണ്ടായ പിന്തുണ രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്ന് ഉദ്ധവ് താക്കറെ വിവിധ യോഗങ്ങളില്‍ വ്യക്തമാക്കുകയുണ്ടായി.

രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശം മറാഠി ജനതയോടുള്ള വെല്ലുവിളിയാണ്. ഛത്രപതി ശിവാജി മഹാരാജ്, മഹാത്മാഫുലെ, ബാബാ സാഹേബ് അംബേദ്കര്‍ എന്നിവരാണ് മഹാരാഷ്ട്രയുടെ വികസനത്തിന് മുന്നിട്ടിറങ്ങിയത്. അല്ലാതെ ബിഹാറികളല്ല- ഉദ്ധവ് താക്കറെ പറഞ്ഞു.

എനിക്ക് ബിഹാറികളോട് യാതൊരു ശത്രുതയുമില്ല. എന്നാല്‍ രാഹുല്‍ഗാന്ധി ബിഹാറില്‍ മഹാരാഷ്ട്രീയര്‍ക്കെതിരെ എന്തിനാണ് പരാമര്‍ശം നടത്തുന്നതെന്ന കാര്യം കോണ്‍ഗ്രസ്സുകാര്‍ വ്യക്തമാക്കണമെന്ന് ഉദ്ധവ് പറഞ്ഞു.

രാഹുല്‍ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ മഹാരാഷ്ട്രാ വ്യാപകമായി പ്രചാരണം നടത്തുമെന്ന് ബാല്‍താക്കറെയും വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+