കണ്ണൂരിലെ റീ പോളിങ് ബൂത്തുകളില്‍ സംഘര്‍ഷം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ റീ പോളിംഗ് നടക്കുന്ന ചില ബൂത്തുകളില്‍ സംഘര്‍ഷം. പട്ടുവത്തുണ്ടായ സംഘര്‍ഷത്തിനിടെ ബോംബേറുമുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
പട്ടുവത്തെ വെളിയിക്കല്‍ വാര്‍ഡില്‍ രാവിലെ ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. പിന്നീട് പോലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. വാക്കേറ്റത്തിനിടയിലാണ് ബോംബ് സ്‌ഫോടനം നടന്നത്. സംഘര്‍ഷത്തിനിടെ ചില സ്ത്രീ വോട്ടര്‍മാര്‍ക്ക് നിസാര പരിക്കേറ്റു
തില്ലങ്കരിയിലെ വഞ്ഞേരി വാര്‍ഡിലെ വോട്ടെടുപ്പ് യുഡിഎഫ് ബഹിഷ്‌ക്കരിച്ചു. തങ്ങളുടെ വോട്ടര്‍മാരെ സിപിഎമ്മും പോലീസും ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ബഹിഷ്‌ക്കരണം.
തില്ലങ്കരിയിലും പട്ടുവത്തും വോട്ടെടുപ്പ് നിര്‍ത്തിവെക്കണമെന്നും റീ പോളിംഗ് നടത്തണമെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications