Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടി ആഭ്യന്തരമന്ത്രിയെ പരിഹസിക്കുന്നു: വിഎസ്

VS
ആലപ്പുഴ: 2005നേക്കാള്‍ കൂടിയ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി വിജയിക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. വന്‍ വിജയം നേടുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പരിഹസിക്കുകയാണെന്നും വിഎസ് പറഞ്ഞു. ആലപ്പുഴ പുന്നപ്രയില്‍ വോട്ട് ചെയ്തതിനു ശേഷം വീട്ടിലെത്തിയ മുഖ്യമന്ത്രി ഒരു സ്വകാര്യവാര്‍ത്താ ചാനലിനോട് സംസാരിയ്ക്കുകയായിരുന്നു.

കണ്ണൂര്‍ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസുകാരാണ്. അക്രമം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ചെയ്തതിന് ആഭ്യന്തരമന്ത്രിയെ അഭിനന്ദിക്കേണ്ടതിനു പകരം പരിഹസിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു കാരണവുമില്ലാതെ ഇടതുമുന്നണി വിട്ടുപോയ പിജെ ജോസഫിനെ തിരികെ എത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണിയെ അപമാനിച്ചിട്ട് പോയ ഒരാളെ ഇനി തങ്ങള്‍ക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+