വോട്ടര്‍ പട്ടികയില്‍ കെഎസ് മനോജിന്റെ പേരില്ല

തിങ്കളാഴ്ച രാവിലെ ആലപ്പുഴ നഗരസഭ മംഗലം വാര്‍ഡിലെ നവോദയ വായനശാലയിലെ ബൂത്തില്‍ മനോജ് അമ്മ ജൂലിയറ്റിനൊപ്പം വോട്ടു ചെയ്യാനെത്തിയ പ്പോഴാണ് വോട്ടര്‍പട്ടികയില്‍ നിന്ന് പേര് വെട്ടിമാറ്റിയതായി കണ്ടത്.
വോട്ടര്‍പട്ടികയില്‍ മനോജിന്റെയും മാതാവിന്റെ പേരില്ലാതിരുന്നതിനെ തുടര്‍ന്ന് ഇവരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല.
രണ്ടു ദിവസം മുന്‍പ് കലക്ടറേറ്റിലെത്തി വോട്ടര്‍ പട്ടിക പരിശോധിച്ച് വോട്ടുണ്ടെന്ന് ഉറപ്പാക്കിയിരുന്നു വെന്നും അന്തിമ വോട്ടര്‍ പട്ടികയില്‍നിന്നാണ് പേരു നീക്കം ചെയ്തതെന്ന് മനേജ് ആരോപിച്ചു. തുടര്‍ന്ന് മനോജ് കലക്ടര്‍ക്ക് പരാതി നല്‍കി.












Click it and Unblock the Notifications