ജീവപര്യന്തം തടവുകാരന്‍ ജയില്‍ ചാടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജീവപര്യന്തം തടവുകാരന്‍ രക്ഷപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം സ്വദേശി മോഹന്‍ദാസാണ് തടവുചാടിയത്.
രാവിലെ പത്തേമുക്കാലോടെയാണ് സംഭവം. ജയിലിനുടുത്തുളള ബാരക്കിനു സമീപം കാടുവെട്ടിതെളിക്കാന്‍ വന്ന തടവുകാരുടെ സംഘത്തിലുണ്ടായിരുന്ന ഇയാളെ കാണാതാവുകയായിരുന്നു. പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ഇരട്ടക്കൊലപാതക കേസിലെ പ്രതി റിപ്പര്‍ ദയാനന്ദനും മോഷണ കേസുകളിലെ പ്രതി റിയാസും മാസങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നും രക്ഷപെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം ജയിലില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications