രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

രണ്ടാംഘട്ടം കൂടി കഴിയുന്നതോടെ കോഴിക്കോട് ജില്ലയിലെ വേളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തദ്ദേശ വാര്‍ഡുകളിലൊഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും.
ബാലറ്റിലെ ചിഹ്നം മാറിയതിനാല്‍ മാറ്റിവെച്ച തിരുവനന്തപുരം കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്തിലെ കഴിവൂരിലും വോട്ടെടുപ്പും തിങ്കളാഴ്ചയാണ് നടക്കുന്നത്.
20,843 ബൂത്തുകളിലാണ് രണ്ടാം ഘട്ടത്തില്‍ പോളിങ്. ഇതില്‍ 896 ബൂത്തുകളില്‍ അധിക സുരക്ഷയുണ്ടാവും.41,015 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നത്.
അക്രമങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച കണ്ണൂര്‍ ജില്ലയിലെ ഏഴ് ബൂത്തുകളിലേയും വോട്ടെടുപ്പ് തുടങ്ങിയിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുള്ള വേട്ടെടുപ്പിന് കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.












Click it and Unblock the Notifications