വോട്ട് വിശ്വാസികള്‍ക്ക് മാത്രമെന്നു പറഞ്ഞിട്ടില്ല
കൊച്ചി: വിശ്വാസികള്‍ക്ക് മാത്രം വോട്ടുചെയ്യണമെന്ന് പറഞ്ഞിട്ടില്ലന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസികള്‍ വിശ്വാസികള്‍ക്ക് മാത്രമേ വോട്ടു ചെയ്യാവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയിലും പറയുന്നില്ല. ഇഷ്ടമുള്ളവര്‍ക്ക് വോട്ടു ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികള്‍ക്ക് മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്ന് ക്രൈസ്തവസഭ ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തതായി ഇടതുമുന്നണി ആരോപണമുയര്‍ത്തിയിരുന്നു.












Click it and Unblock the Notifications