കേംബ്രിഡ്ജ് ഇന്ത്യയിലേക്കില്ല
ലണ്ടന്‍: ഇന്ത്യയില്‍ ഓപ്പണ്‍ ക്യാമ്പസ് തുറക്കാന്‍ പദ്ധതിയില്ലെന്ന് കേംബ്രിഡ്ജ് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി.
വിദേശസര്‍വകലാശാലകളുടെ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ അനുവദിക്കാന്‍ കേന്ദ്രം ബില്‍ കൊണ്ടുവന്നുവെങ്കിലും അടുത്തൊന്നും ഇവിടെ ക്യാമ്പസ് തുടങ്ങേണ്ടെന്ന തീരുമാനത്തിലാണ് കേംബ്രിഡ്ജ്. രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പുതിയ നിയമഭേദഗതി അവതരിപ്പിച്ചത്.
യുകെയിലെ പ്രമുഖ സര്‍വകലാശാലകളായ ഓക്‌സ്‌ഫോര്‍ഡ്, ഇംപീരിയല്‍ കോളെജ്, ലണ്ടന്‍ തുടങ്ങിയവയൊന്നും ഇന്ത്യയില്‍ ഉടന്‍ ക്യാമ്പസ് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications