എന്തുകൊണ്ട് പിന്‍ഗാമി വനിതയായിക്കൂട? ദലൈലാമ
ടൊറന്റോ: തന്റെ പിന്‍ഗാമി ഒരു വനിതയായിക്കൂടെന്നില്ലെന്ന് ദലൈലാമ. മൂന്ന് ദിന കാനഡ സന്ദര്‍ശനത്തിനെത്തിയ ദലൈലാമ ടൊറന്റോയില്‍ പുതിയതായി നിര്‍മ്മിച്ച ടിബറ്റന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉത്ഘാനടം നിര്‍വ്വഹിക്കുകയായിരുന്നു.
അടുത്ത ദലൈലാമ സ്ത്രീ ആയിരിക്കുമോ എന്ന ചോദ്യത്തിനോട്, 'സ്ത്രീയുടെ അവതാരം കൂടുതല്‍ പ്രയോജനപ്രദമാകുമെങ്കില്‍ എന്തുകൊണ്ട് ആയിക്കൂട' എന്നായിരുന്നു ദലൈലാമയുടെ മറുപടി.
സ്ത്രീകള്‍ മറ്റുള്ളവരുടെ വേദനയെ കുറിച്ച് കൂടുതല്‍ കരുതല്‍ ഉള്ളവരായിരിക്കും എന്ന് പറഞ്ഞ അദ്ദേഹം വനിതാ ദലൈലാമയ്ക്ക് തന്നെക്കാള്‍ ആകര്‍ഷകത്വം ഉണ്ടായിരിക്കുമെന്ന് പറഞ്ഞപ്പോള്‍ സദസ്സില്‍ ചിരിപരന്നു.
തമാശ കൈവിടാതെ സംസാരം തുടര്‍ന്ന ദലൈലാമ താന്‍ മനുഷ്യാവകാശങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹനാണെങ്കില്‍ വിരമിക്കുന്നതിന് ആഗ്രഹിക്കുന്നു എന്നും വിശ്രമ ജീവിതത്തിനുള്ള സമയമായി എന്നും പറഞ്ഞു. താന്‍ ഏറ്റവും നല്ല ലാമയും ഏറ്റവും മോശം ലാമയും അല്ല എന്നും എന്നാല്‍ ഏറ്റവും ജനകീയ ലാമയാണെന്നും അദ്ദേഹം പറഞ്ഞു.
പതിനാറാം വയസ്സില്‍ തനിക്ക് സ്വാതന്ത്ര്യം നഷ്ടമായെന്നും ഇരുപത്തിനാലാം വയസ്സില്‍ സ്വന്തം രാജ്യം നഷ്ടമായെന്നും ഇപ്പോള്‍ അഴുപ്ത്തിയഞ്ചാം വയസ്സില്‍ താന്‍ വാക്കുകളുടെയും സംഭാഷണത്തിന്റെയും ശക്തി തിരിച്ചറിയുകയാണെന്നും ലാമ പറഞ്ഞു.












Click it and Unblock the Notifications