അധ്യാപിക അതിസുന്ദരി; അമ്മമാര്‍ക്ക് ഉറക്കമില്ല

മുന്‍ സൗന്ദര്യറാണി ഇല്യാന ടെകനെല്ലി ഈ സ്‌കൂളില്‍ അധ്യാപികയായത് അമ്മമാരുടെ ഉറക്കം കെടുത്തുകയാണ്. മുമ്പ് മോഡലും നടിയുമൊക്കെയായിരുന്ന ഇലിയാന ഗ്ലാമറിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല.
ഇറ്റര്‍നെറ്റില്‍ കിട്ടുന്ന ഇലിയാനയുടെ ചൂടന്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും കണക്കില്ല. ഇലിയാന അതിസുന്ദരിയും സെക്‌സിയുമാണെന്ന് പരാതിപ്പെട്ട് ഒരു മാതാവാണ് ആദ്യം തന്റെ മകളെ സ്‌കൂളില്‍നിന്നും മാറ്റിയത്. ഇതോടെയാണ് ഇലിയാന അധ്യാപികയായി ജോലിചെയ്യുന്നകാര്യം ജനശ്രദ്ധനേടുകയും പ്രശ്‌നം വാര്‍ത്തയാവുകയും ചെയ്തത്.
അമ്മമാര്‍ക്കാണ് ഇല്യാന അധ്യാപികയായതില്‍ നീരസം, കുട്ടികളുടെ പിതാക്കന്മാര്‍ക്കൊന്നും ഇവരോട് എതിര്‍പ്പില്ല. മാത്രവുമല്ല അമ്മമാര്‍ക്ക് സുന്ദരിയായ അധ്യാപികയോട് അസൂയയാണോ എന്ന് ചോദിച്ച് ഇവര്‍ ഇല്യാനയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചുകഴിഞ്ഞു.
സ്‌കൂളിലെ പ്രധാന അധ്യാപകനായ ഫാദര്‍ ആള്‍ഡോ ഗ്രാന്‍സാനിയുടെ പിന്തുണയും ഇവര്‍ക്കുണ്ട്. ഇലിയാന സ്‌കൂളില്‍ യാതൊരു വിധപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ലെന്നും മികച്ച അധ്യാപികയാണെന്നും ആള്‍ഡോ സാക്ഷ്യപ്പെടുത്തുന്നു.
മൂന്നുവര്‍ഷമായി സാന്‍ കാര്‍ലോ സ്‌കൂളില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചുവരികയാണ് ഇരുപത്തിയെട്ടുകാരിയായ ഇല്യാന.












Click it and Unblock the Notifications