വിഷത്തിന് ക്ഷാമം! വധശിക്ഷ മുടങ്ങുന്നു
വാഷിങ്ടണ്‍: വിഷമരുന്നിന്റെ രൂക്ഷമായ ക്ഷാമത്തെ തുടര്‍ന്ന്് അമേരിക്കയില്‍ വധശിക്ഷ നടപ്പാക്കുന്നത് വൈകുന്നു. കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധേയനാകേണ്ട ഒരാള്‍, തന്നില്‍ കുത്തിവയ്ക്കുന്ന വിഷമരുന്നു വ്യാജനാണെന്ന് ആരോപിച്ചു കോടതിയെ സമീപിച്ചതോടെയാണു മരുന്നുക്ഷാമം പുറത്തായത്.
വിഷമരുന്നു സ്‌റ്റോക്കുള്ള ചില സംസ്ഥാനങ്ങള്‍, ആരാണു മരുന്നു നല്‍കിയതെന്നു വ്യക്തമാക്കാന്‍ തയാറാകാത്തത് അവയുടെ ഉത്ഭവത്തെക്കുറിച്ചു സംശയം സൃഷ്ടിച്ചിട്ടുണ്ട്.
വിഷമരുന്നായി ഉപയോഗിക്കുന്ന സോഡിയം തയോപെന്റാല്‍ യുഎസില്‍ ഹോസ്പിറ കമ്പനി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അടുത്തവര്‍ഷം ആദ്യമേ അടുത്ത ബാച്ച് മരുന്നിന്റെ ഉത്പാദനം ആരംഭിക്കൂ എന്നാണു കമ്പനിയുടെ അറിയിപ്പ്. അതേ സമയം ഹോസ്പിറ നേരത്തെ പുറത്തിറക്കിയ വിഷമരുന്നുകളുടെ കാലാവധി 2011ല്‍ അവസാനിയ്ക്കും.
ടെക്‌സാസ്, ഓഹിയോ എന്നീ സംസ്ഥാനങ്ങളുടെ പക്കല്‍ ആവശ്യത്തിന് വിഷം സ്റ്റോക്കുണ്ട്. എന്നാല്‍ കെന്റക്കി, അരിസോണ തുടങ്ങിയ സംസ്ഥാനങ്ങള്‍ വിഷമരുന്നു ക്ഷാമംമൂലം വധശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തി വച്ചിരിക്കുകയാണ്.












Click it and Unblock the Notifications