പഠിപ്പിക്കാന്‍ മിടുക്കില്ല; അധ്യാപകന് വിലക്ക്
ലണ്ടന്‍: പഠിപ്പിയ്ക്കാന്‍ അറിയാത്ത അധ്യാപകന് ആജീവനാന്ത വിലക്ക്. ഹങ്കര്‍ഫോര്‍ഡിലെ ജോണ്‍ ഒ'ഗൗണ്ട് കമ്യൂണിറ്റി ടെക്‌നോളജി കോളേജിലെ ബിസിനസ് സ്റ്റഡീസ് വിഭാഗം തലവനായിരുന്ന നിസാര്‍ അഹമ്മദിനാണ് പഠിപ്പിയ്ക്കാന്‍ മിടുക്കില്ലെന്ന് വിലയിരുത്തലില്‍ വിലക്കേര്‍പ്പെടുത്തിയത്.
അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്ന വിദഗ്ധ സമിതിയായ ജനറല്‍ ടീച്ചിങ് കൗണ്‍സിലാണ് നടപടി സ്വീകരിച്ചത്. അധ്യാപകന് ഉണ്ടാവേണ്ട അടിസ്ഥാന കഴിവ് നിസാര്‍ അഹമ്മദിനില്ലെന്നും അദ്ദേഹത്തിനത് ഈ ജീവിതകാലം സ്വായത്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും വിദഗ്ധസമിതി വിലയിരുത്തി. അധ്യാപകന്റെ ശേഷിയില്ലായ്മ വിദ്യാര്‍ഥികളെ ദോഷകരമായി ബാധിക്കുമെന്നും സമിതി അഭിപ്രായപ്പെട്ടു.
അധ്യയന മികവില്ലാത്ത 13 അധ്യാപകരെ സമിതി സസ്‌പെന്‍ഡ് ചെയ്തിട്ടുമുണ്ട്. ലണ്ടനിലെ വിവിധ സ്‌കൂളുകളില്‍ 15 വര്‍ഷത്തോളം അധ്യാപകനായി ജോലി നോക്കിയിട്ടുള്ളയാളാണ് 46കാരനായ നിസാര്‍ അഹമ്മദ്.












Click it and Unblock the Notifications