കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്ക കോള-നെസ്ലെ ഇന്ത്യയില്‍ ചായ വില്‍ക്കും !!

Google Oneindia Malayalam News

ദില്ലി: കൊക്ക കോള- നെസ്ലെ സംയുക്ത സംരംഭം ഇന്ത്യയില്‍ ചായ വിപണനത്തിന് ഒരുങ്ങുന്നു. ഈ സംയുക്ത സംരംഭത്തിന്റെ വികസനത്തിന്റെ ഭാഗമായാണിത്. വൈകാതെ തന്നെ ഇത് തുടങ്ങുന്നതാണ്. ഇന്ത്യയില്‍ പെപ്സി കൊയേയും ടാറ്റ ടീയേയുമാണ് ഈ കമ്പനി വിപണിയില്‍ നേരിടാന്‍ പോകുന്നത്.

നെസ്‍ടീ എന്ന പേരിലാണ് ഇത് വിപണിയിലെത്തിയ്ക്കുക. കുപ്പിയില്‍ അപ്പോള്‍ തന്നെ കുടിയ്ക്കാവുന്ന രീതിയിലായിരിയ്ക്കും ഇത് ലഭ്യമാവുക. രണ്ട് മാസത്തിനുള്ളില്‍ നെസ്‍ടീ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ കൊക്ക കോള ഇന്ത്യയായിരിയ്ക്കും ഈ ജോലികള്‍ ചെയ്യുക. മറ്റൊരു കമ്പനി ഇതിനായി രൂപീകരിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. വെന്‍ഡിംഗ് മെഷീനുകളിലേയ്ക്കുള്ള നെസ്‍ടീ പൊടി ഉണ്ടാക്കി ചെറു കൂടുകളിലാക്കി വില്‍ക്കുന്ന ജോലി നെസ്ലെ ഇന്ത്യയായിരിയ്ക്കും ചെയ്യുക.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X