കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവംബറില്‍ ഓഹരി വിപണി പുതിയ ഉയരത്തിലെത്തും

Google Oneindia Malayalam News

മുംബൈ: നവംബറില്‍ ഓഹരി വിപണി പുതിയ ഉയരത്തിലെത്തുമെന്ന് വിദഗ്ദര്‍. ജെ എം ഫിനാന്‍ഷ്യല്‍ ടെക്നിക്കല്‍ അനലിസ്റ്റ് ഗൗതം ഷായാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

ഇതുവരെ കണ്ടത് ആദ്യ ഘട്ട കയറ്റമാണ്. രണ്ടാം ഘട്ട കയറ്റമാണ് നവംബറില്‍ കാണാന്‍ പോകുന്നത്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ കാര്യമായ കയറ്റം ഉണ്ടാവില്ല. മാത്രമല്ല വിപണി കയറിയും ഇറങ്ങിയും അസ്വസ്ഥമായിരിയ്ക്കുകയും ചെയ്യും.

എന്നാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കാര്യമായ കയറ്റം കാണിച്ചു തുടങ്ങും. നവംബര്‍ പകുതിയോടം ഇത് ഉന്നതങ്ങളിലേയ്ക്കുള്ള യാത്ര ശക്തമാക്കും. ഇതുവരെ എത്താത്ത ഉയരത്തില്‍ സെന്‍സെക്സും നിഫ്ടിയും എത്തിയാലും അതിശയിയ്ക്കാനില്ല. അതുകൊണ്ട് ഓരോ താഴ്ചകളും വാങ്ങാനുള്ള അവസരങ്ങളാണ്.

നിഫ്ടി 5900-5950 എന്ന നിലയില്‍ തുടരുകയാണ്. ഇതില്‍ നിന്ന് താഴേയ്ക്ക് വരുന്ന ഒരവസരവും ഇപ്പോള്‍ നിക്ഷേപകര്‍ പാഴാക്കരുത്.

വിപണി സാധാരണ ഒക്ടോബര്‍ മാസത്തില്‍ താഴേയ്ക്ക് പോവുകയാണ് പതിവ്. ആ പതിവ് തെറ്റിച്ച് മെച്ചപ്പെട്ട നില തുടരുന്നത് ഒരു പ്രത്യേതകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X