കാരാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരെ ബര്‍ദന്‍

കാരാട്ടിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ.ബി ബര്‍ദ്ദന്‍ പറഞ്ഞു. സി.പി.എമ്മിനേക്കാള്‍ സി.പി.ഐയുടെ മാറ്റത്തിന് വേഗത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്നും 1940കളിലാണ് ജീവിക്കുന്നതെന്ന് കേബ്രിംഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ സെമിനാറിലാണ് പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടത്.
തങ്ങള്‍ ഇതിനെ സ്വാഗതം ചെയ്യുന്നുവെന്നും മറ്റ് ചരിത്രപരമായ മണ്ടത്തരങ്ങളും സി.പി.എം ഏറ്റു പറയുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നുമാണ് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് ഇതിനോട് പ്രതികരിച്ചത്.
എന്നാല്‍ കേംബ്രിഡ്ജില്‍ നടത്തിയ പ്രസംഗത്തില്‍ താന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് കാരാട്ട് പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications