കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍: വിശദീകരണവുമായി അരുന്ധതി റോയ്

  • By Lakshmi
Google Oneindia Malayalam News

Arundhathi Roy
ജമ്മു: ഒരു ജനതയുടെ അവകാശത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ രാജ്യദ്രോഹമെന്ന് ആരോപിക്കുന്നത് തരംതാണ നടപടിയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്.

കശ്മീരിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അരുന്ധതിക്കെതിരെ കേസെടുക്കുമെന്ന വാര്‍ത്ത പ്രചരിക്കുന്നതിടെയാണ് അവര്‍ എഴുതി തയ്യാറാക്കിയ പ്രസ്താവന ഇറക്കിയത്.

കശ്മീരിലെ ജനത അനുഭവിക്കുന്ന ക്രൂരതകളെക്കുറിച്ച് അവരുടെ മനസ്സിലുള്ള പ്രതികരണമാണ് പൊതുവേദിയില്‍ ഞാന്‍ പറഞ്ഞത്. പട്ടാളത്തിന്റെ അടിച്ചമര്‍ത്തല്‍ നടക്കുന്ന കശ്മീരില്‍ നീതിയാണ് ജനം ചോദിക്കുന്നത്. അതിന് വേണ്ടിയാണ് അവരെ പിന്തുണച്ചതും.

പ്രസംഗം പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നിരിക്കെ ഇതിന്റെ പേരില്‍ എന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതൊരു തരംതാണ നടപടിയാണ അരുന്ധതി-പറഞ്ഞു.

ഷോപിയാന്‍ അടക്കമുള്ള കശ്മീരിലെ വിവിധ മേഖലകള്‍ സന്ദര്‍ശിച്ച തനിക്ക് ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിന്റെ തെളിവുകള്‍ ബോധ്യപ്പെട്ടുവെന്നും തന്നെ അറസ്റ്റുചെയ്‌തേക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുകണ്ടതാണ് ഈ വിശദീകരണത്തിന് കാരണമെന്നും അരുന്ധതി റോയ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X