വരുന്നൂ പാലില്‍ നിന്നും പ്ലാസ്റ്റിക്

വളരെ കനം കുറഞ്ഞ ഫോം പ്ലാസ്റ്റിക്കാണ് ഗവേഷകര്‍ പശുവിന്‍ പാലിലെ പ്രോട്ടീനില്‍ നിന്നു കളിമണ്ണിന്റെ സഹായത്തോടെ തയാറാക്കിയത്. നിലവില്‍ പ്ലാസ്റ്റിക് നിര്‍മിക്കുന്നത് പെട്രോളിയം ഉത്പന്നങ്ങളില്‍ നിന്നാണ്.
പോളിസ്റ്റെറീന്‍ ഫോമുണ്ടാക്കാന്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സ്റ്റൈറോഫോമിനു പകരമായി പുതിയ ബയോ പ്ലാസ്റ്റിക് ഉപയോഗിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന്റെ ഭാരം ഒരു തൂവലിന്റെ അത്രയും മാത്രമേവരുകയുള്ളു.
പരിസ്ഥിതിക്കു വളരെ യോജിച്ച ഈ ബയോപ്ലാസ്റ്റിക് ഫര്‍ണിച്ചര്‍ കുഷ്യനുകള്‍, ആവരണങ്ങള്‍, പായ്ക്കറ്റുകള്‍ എന്നിവ നിര്‍മിക്കാന്‍ അത്യുത്തമമാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രഫസര്‍ ഡേവിഡ്്് ഷിറാള്‍ഡി പറഞ്ഞു.
പശുവിന്‍ പാലില്‍ കാണപ്പെടുന്ന 80% പ്രോട്ടീന്‍ കസെയിന്‍ എന്നറിയപ്പെടുന്ന വസ്തുവാണ്. ഇത്്്് പശയും പേപ്പര്‍ കോട്ടിംഗും നിര്‍മിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വളരെ ദുര്‍ബലമായ ഈ വസ്തു വെള്ളത്തില്‍ പെട്ടെന്ന് അലിഞ്ഞുപോകുന്നു.
കസെയിനു ബലം പകരാനും ജലപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമായി ശാസ്ത്രജ്ഞര്‍ അതില്‍ കളിമണ്ണും തന്‍മാത്രകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ അല്‍പ്പം ഗ്ലിസെറാള്‍ഡിഹൈഡും ചേര്‍ത്തു.
ഈ സംയുക്തത്തെ മരവിപ്പിച്ചശേഷം ഉണക്കിയെടുത്തപ്പോള്‍ ലഭിച്ചത്്് വളരെ കനം കുറഞ്ഞ കുമിള നിറഞ്ഞ സ്‌പോഞ്ചാണ്. ഒരു മാസം മാത്രം ആയുസുള്ള ഈ വസ്തു പരിസ്ഥിതിക്കും വളരെ യോജ്യമാണ്.
നിലവില്‍ ബയോ പ്ലാസ്റ്റിക്കിന്റെ ഉത്പാദനം വളരെ ചെലവേറിയതാണ്. കോഴിത്തൂവല്‍, മുട്ട എന്നിവയില്‍നിന്നുവരെ പ്ലാസ്റ്റിക്്് നിര്‍മിക്കാനുള്ള ഗവേഷണം അമേരിക്കന്‍ കെമിക്കല്‍ സര്‍വകലാശാലയില്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications