പ്രതിയുടെ ലിംഗം ഛേദിച്ച പൊലീസുകാര്‍ക്ക് തടവ്
ദില്ലി: പോലീസ്‌സ്‌റ്റേഷനില്‍ പ്രതിയുടെ ലിംഗം ഛേദിച്ച് കാടന്‍ നീതി നടപ്പാക്കിയ പോലീസ്‌കോണ്‍സ്റ്റബിളിനും രണ്ട് പോലീസുകാര്‍ക്കും സുപ്രീംകോടതി തടവുശിക്ഷയും പിഴയും വിധിച്ചു.
രാജസ്ഥാനിലെ പോലീസ്‌കോണ്‍സ്റ്റബിള്‍ കിഷോര്‍സിങ്, പോലീസുകാരായ സുമെര്‍ദന്‍, സോഹന്‍സിങ് എന്നിവരെയാണ് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ടിഎസ് ഠാക്കൂറുമടങ്ങിയ ബെഞ്ച് ശിക്ഷിച്ചത്.
കോണ്‍സ്റ്റബിള്‍ കിഷോര്‍സിങ്ങിന് 50,000 രൂപ പിഴയും അഞ്ചുവര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചത്. എ.എസ്.ഐ. സുമെര്‍ദന് 50,000 രൂപയും മൂന്നുവര്‍ഷത്തെ തടവും വിധിച്ചപ്പോള്‍ എസ്.എച്ച്.ഒ. സോഹന്‍സിങ്ങിന് ആറുമാസത്തെ തടവും 10,000 രൂപയുമാണ് ശിക്ഷ. മൊത്തം പിഴയായ 1,10,000 രൂപ പീഡിനത്തിനിരായ ജുഗ്താറാമിന് നല്‍കാനും കോടതി വിധിച്ചു.
രാജ്യത്തെ പല പൊലീസുകാരും ഇപ്പോഴും കോളോണിയല്‍ കാലത്തെ പീഡനമനസ്ഥിതി ഉള്ളവരാണെന്നും ഒരു സ്വതന്ത്ര രാജ്യത്ത് ഇതുപോലുള്ള കാടന്‍ നീതി അനുവദിയ്ക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
''ക്രിമിനല്‍ നടപടികളിലേര്‍പ്പെടുന്ന പോലീസുകാര്‍ക്ക് അതേ കുറ്റം ചെയ്യുന്ന മറ്റുള്ളവരെക്കാള്‍ കനത്ത ശിക്ഷ നല്‍കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
തൊഴിലുടമയായ ഭേരുസിങ്ങിന്റെ ഭാര്യയും മകളുമായി അവിഹിതബന്ധം പുലര്‍ത്തിയതിനാണ് ജുഗ്താറാമിനെ 1994ല്‍ പോലീസ്‌സ്‌റ്റേഷനില്‍ വരുത്തിയത്. രാജസ്ഥാനിലെ സര്‍ദാര്‍ബസാര്‍ പോലീസ്‌സ്‌റ്റേഷനില്‍വെച്ച് കിഷാര്‍സിങ്ങും പോലീസുകാരും ചേര്‍ന്ന് ജുഗ്താറാമിന്റെ ലിംഗം ഛേദിച്ചുവെന്നാണ് കേസ്.












Click it and Unblock the Notifications