ഒബാമയെ ദേവനെപ്പോലെ സ്വീകരിക്കുക: മൂര്‍ത്തി

പുറംജോലി കരാര്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെങ്കിലും ഒബാമയ്ക്ക് അര്‍ഹമായ സ്വീകരണം നല്‍കേണ്ടത് ഇന്ത്യന്‍ ഐടി കമ്പനികളുടേയും ചുമതലയാണെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ഭാരതീയ ശൈലിയിലും അതിഥി ദേവോ ഭവ: എന്ന തത്വത്തില്‍ ഊന്നി ഒബാമ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള സ്വീകരണം നല്‍കണം.
അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികള്‍ ഉയര്‍ന്ന കാര്യശേഷിയും ഗുണനിലവാരവുമാണ് ഉറപ്പാക്കിയിട്ടുളളത്. പുറംജോലി കരാര്‍ പ്രശ്‌നങ്ങള്‍ യുഎസ് പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിക്കും-അദ്ദേഹം പറഞ്ഞു.
ഒബാമ രാജ്യത്തെവിടെപ്പോയാലും അദ്ദേഹത്തെ നല്ല അതിഥിയായിത്തന്നെ കണക്കാക്കും. തന്റെ സന്ദര്‍ശന പരിപാടിയില്‍നിന്നു ബാംഗ്ളൂരിനെ ഒഴിവാക്കിയ ഒബാമയുടെ നടപടിയില്‍ നിരാശയുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം ലോക നേതാവാണ്, സമയക്കുറവ് അദ്ദേഹത്തിനും ബാധകമാണെന്ന് നാരായണമൂര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications