Get Updates
Get notified of breaking news, exclusive insights, and must-see stories!

മുറുക്കാന്‍ തുപ്പിയതിന്റെ പേരില്‍ യുവാവിനെ കൊന്നു

അഹമദാബാദ്: റോഡില്‍ മുറക്കാന്‍ തുപ്പിയതിന്റെ പേരിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപത്തിനാലുകാരന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകീട്ടാണ് ഷഹപൂര്‍ സ്വദേശിയായ അബ്ദുള്‍ ഷെയ്ഖ് എന്ന യുവാവ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച മിര്‍സാപൂറിലെ ഖുറേഷ് ചൗക്കിന്റെ പരിസരത്തുകൂടി യാത്രചെയ്യുന്നതിനിടെ അബ്ദുള്‍ റോഡില്‍ മുറക്കാന്‍ തുപ്പി. ഈ സമയത്ത് റോഡില്‍ ഇരിക്കുകയായിരുന്ന ഷബിര്‍മിയാന്‍ ഷെയ്ഖിന്റെ മേല്‍ തുപ്പല്‍ തെറിച്ചു.

ഇതില്‍ കുപിതനായ ഷബിര്‍മിയാന്‍ അബ്ദുളിനെ പിടിച്ചുവച്ച് വഴക്കിട്ടു. വഴക്ക് മൂര്‍ച്ചിച്ചപ്പോള്‍ ഷബിര്‍മിയാന്റെ സുഹൃത്തുക്കളായ മോയിന്‍, മഹ്‌സിന്‍, അന്‍വര്‍ എന്നിവരും ഷബിര്‍മിയാനൊപ്പം ചേര്‍ന്ന് അബ്ദുളിനെ ചീത്തവിളിക്കാനും മര്‍ദ്ദിക്കാനും തുടങ്ങി.

ഇതിനിടെ അബ്ദുളിനെ ആളുകള്‍ ചേര്‍ന്ന് തല്ലുന്നത് കണ്ട ഭാര്യ സഹായത്തിനായി നിലവിളിച്ചു. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ ഷബിര്‍മിയാനും കൂട്ടുകാരും സ്ഥലം വിടുകയും ചെയ്തു. തുടര്‍ന്ന് അടിയേറ്റ് അവശനായ അബ്ദുളിനെ ഭാര്യയും അയല്‍ക്കാരും ചേര്‍ന്ന് ആശുപത്രിയിലാക്കി.

എന്നാല്‍ മര്‍ദ്ദനത്തില്‍ തുടയ്ക്കും അരക്കെട്ടിനും മാരകമായി പരുക്കേറ്റ അബ്ദുള്‍ അല്‍പസമയത്തിനുള്ളില്‍ മരിക്കുകയായിരുന്നു. തുടര്‍ന്ന് അബ്ദുളിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി. രണ്ടുകുട്ടികളുടെ പിതാവായ അബ്ദുള്‍ ഓട്ടോ ഡ്രൈവറായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+