എന്‍ഡോസള്‍ഫാന്‍ തോമസിനെതിരെ വിഎസും സുധീരനും

സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി ജനീവയില്‍ നടന്ന അവലോകന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ജനവിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കെ.വി തോമസിന്റെ പ്രസ്താവനയും.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തിരുത്താന്‍ എംപിമാര്‍ നിലകൊള്ളണമെന്നും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടെ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരിതങ്ങളുടെ ജീവിക്കുന്ന ഇരകള്‍ ഉള്ള ഒരു രാജ്യമായിട്ടുപോലും കേന്ദ്രസര്‍ക്കാരും കേന്ദ്രസഹമന്ത്രി കെവി തോമസും എടുത്ത നിലപാടിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പ്രതികരിച്ചു.
76 ഓളം രാജ്യങ്ങള്‍ ഇതിനകം നിരോധിച്ചുകഴിഞ്ഞ ഒരു കീടനാശിനി നിരോധിക്കുന്നതിന് എതിരെ കേന്ദ്രം നിലപാടെടുത്തത് ശരിയായില്ലെന്നും സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ എന്ന കാര്യം വിശദമായ പഠനത്തിന് ശേഷമേ തീരുമാനിക്കൂവെന്ന് കഴിഞ്ഞദിവസം കെ.വി. തോമസ് പറഞ്ഞിരുന്നു. ഇത് മനുഷ്യരില്‍ രോഗങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയാണ് വിവാദമായത്.












Click it and Unblock the Notifications