അംഗങ്ങളുടെ സത്യപ്രതിജ്ഞ നവംബര്‍ ഒന്നിന്
തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലെ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നടക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ പത്തിനും നഗരസഭകളിലേത് പതിനൊന്നരയ്ക്കുമായിരിയ്ക്കും നടക്കുക.
തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകൂടിയ അംഗം ആദ്യം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് മറ്റംഗങ്ങള്‍ മുതിര്‍ന്ന അംഗത്തിന് മുമ്പാകെയായിരിക്കും സത്യപ്രതിജ്ഞ ചെയ്യുക. അതത് പഞ്ചായത്ത് ആസ്ഥാനങ്ങളിലായിരിയ്ക്കും സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞയ്ക്ക് ശേഷമായിരിയ്ക്കും പ്രസിഡണ്ടുമാരേയും മേയറേയും തിരഞ്ഞെടുക്കുക.












Click it and Unblock the Notifications