മേഘക്ക് പിഴ; നടപടി കോടതി റദ്ദാക്കി
കൊച്ചി: അന്യസംസ്ഥാന ലോട്ടറിയുടെ വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സില്‍ നിന്ന് പിഴ ഈടാക്കിയ വാണിജ്യ വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പിടിച്ചെടുത്ത ടിക്കറ്റുകള്‍ തിരിച്ചു നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ ഈടാക്കാനുളള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്ന മേഘയുടെ വാദം കോടതി അംഗീകരിച്ചു.
ഭൂട്ടാന്‍ ലോട്ടറിയുടെ ബംപര്‍ നറുക്കെടുപ്പകള്‍ക്കുള്ള ടിക്കറ്റുകളാണ് സാധാരണ നറുക്കെടുപ്പിനുള്ള ടിക്കറ്റുകളുടെ നികുതി നല്‍കിയ ശേഷം വാളയാര്‍ വഴി കടത്താന്‍ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ശ്രമിച്ചത്.
ടിക്കറ്റുകള്‍ പിടിച്ചെടുത്ത അധികൃതര്‍ ഏതാണ്ട് രണ്ടു കോടിയോളം രൂപ പിഴ അടക്കാനും മേഘയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ മേഘ നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്.
ഈടാക്കിയ തുക തുടര്‍ന്നുളള നറുക്കെടുപ്പുകള്‍ക്കായി വകയിരുത്തുന്ന കാര്യം വ്യവസ്ഥ ചെയ്യാനും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
അന്യസംസ്ഥാന ലോട്ടറി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.












Click it and Unblock the Notifications